പൊന്നമ്പലമേടും കന്യാമറിയവും.

പൊന്നമ്പലമേട്

ശബരിമലയിലെ പൊന്നമ്പലമേടില്‍ വിദേശികളടക്കം സന്ദര്‍ശനം നടത്തി, പൂജ നടത്തി എന്നതാണല്ലോ പുതിയ വിവാദം. അരിക്കും, പാലിനും പഞ്ഞമാണെങ്കിലും വിവാദങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു വിധ കുറവും സംഭവിക്കുന്നില്ല എന്നത് എത്ര ആശ്വാസകരം. വിശപ്പും ദാഹവും മറന്ന് വിവാദങ്ങള്‍ക്കു പിറകേ പാഞ്ഞുകൊണ്ടിരിക്കുവാന്‍ നമ്മള്‍ക്കുള്ള കഴിവ് അപാരം തന്നെ.

മകരജ്യോതിയെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇന്നും വ്യക്തമായ ഉത്തരമില്ലാതെ നില നില്‍ക്കുന്നുണ്ട്. ഓരോ മണ്ഡല കാലത്തും അതൊന്നു പുകയും, പിന്നെ കുറേയേറെപ്പേര്‍ ചേര്‍ന്ന് അതിനെ തല്ലിക്കെടുത്തുകയോ, പുകയുയര്‍ത്തിയവര്‍ തന്നെ തീയില്‍ വെള്ളമൊഴിച്ച് പിന്‍‌മടങ്ങുകയോ ചെയ്യുന്ന കാഴ്ചയില്‍ എല്ലാവരും മൌനികളാകും. അതങ്ങനെ തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും നില നില്‍ക്കുമായിരിക്കും. എന്തു തന്നെയായാലും പൊന്നമ്പലമേട്ടില്‍ എന്തു നടക്കുന്നു എന്ന് അറിയാനുള്ള അധികാരം ജനങ്ങള്‍ക്കും അതറിയിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കുമുണ്ട്.

കന്യാമറിയം

കന്യാമറിയത്തെ കാണാന്‍ ആകാശത്തേക്കു നോക്കിയവരുടെ കാഴ്ച സൂര്യതാപമേറ്റ് തകരാറിലായെന്നും പലരും ആശുപത്രിയില്‍ ചികിത്സക്കായെത്തിയെന്നും പത്രവാര്‍ത്ത. എരുമേലിക്കടുത്ത് മഞ്ഞളരുവി എന്ന സ്ഥലത്താണ് സംഭവം. കന്യാമറിയത്തിന്റെ ഫോട്ടോയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി എന്ന പ്രചരണവും ജനങ്ങള്‍ വിശ്വസിച്ചുവെന്നും വാര്‍ത്തയിലുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്ന് കരുതുന്ന കേരളജനതയില്‍ കുറേപ്പേരെയെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ഏതവസരത്തിലും പറ്റിക്കാന്‍ എത്ര എളുപ്പം കഴിയുന്നു എന്നത് ലജ്ജാവഹമാണ്. പാലുകുടിക്കുന്ന ഗണപതികള്‍ക്കും, കരയുന്ന വിഗ്രഹങ്ങള്‍ക്കും ഇനി ഊഴമനുസ്സരിച്ച് തങ്ങളുടെ പ്രകടനങ്ങള്‍ പുറത്തെടുക്കാം. അന്ധവിശ്വാസങ്ങളെപ്പറ്റിപ്പറയുമ്പോള്‍ ജാതിഭേതം നോക്കാതെ വാളെടുക്കുന്ന വിശ്വാസത്തിന്റെ കാവല്‍പ്പോരാളികള്‍ എന്തു പറയുന്നുവോ ആവോ? അന്ധവിശ്വാസം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അന്ധരാക്കുന്ന കാഴ്ചക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അവരിലെന്തങ്കിലും മാറ്റമുണ്ടാകുമെന്നു കരുതാമോ?

Advertisements

5 പ്രതികരണങ്ങള്‍ to “പൊന്നമ്പലമേടും കന്യാമറിയവും.”

 1. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  പുതിയൊരു ബ്ലോഗു കൂടി തുടങ്ങുകയാണ്. ബ്ലോഗുലോകത്തിന്റെ സ്നേഹവും സഹകരണവും വേണ്ടുവോളം ആവശ്യമുണ്ട്. വായിക്കുവാനും പ്രതികരിക്കുവാനും സമയം കണ്ടെത്തുമെന്നുള്ള പ്രതീക്ഷയോടെ, സ്നേഹപൂര്‍വ്വം – മോഹന്‍.

 2. കാപ്പിലാന്‍ Says:

  നല്ല കഥ , ഇത് ഞാനും കേട്ടിട്ടുണ്ട് . ഗണപതി അപ്പ മോറിയ

 3. ശ്രീ Says:

  🙂

 4. വല്യമ്മായി Says:

  🙂

 5. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  കാപ്പിലാന്‍, ശ്രീ, വല്യമ്മായി – വായനക്കു നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )


%d bloggers like this: