ശബരിമലയും പെണ്ണുങ്ങളും

‘വിവേകം‘ എന്ന ബ്ലോഗറുടെ ‘ശ്രീനാരായണ ഗുരു ഒന്നാം പ്രതി’ എന്ന പോസ്റ്റിനിട്ട പ്രതികരണമാണിത്. ചെറിയ മിനിക്കുപണികളോടെ ഇവിടെ എടുത്തെഴുതുന്നു ….

പെണ്ണു പെറുന്നതും, തീണ്ടാരിയാകുന്നതും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. ആ പെണ്ണുണ്ടായിരുന്നതു കൊണ്ടു കൂടിയാണ് അയ്യപ്പസ്വാമിക്ക് അമ്പലം പണിയാനും ആരാധന നടത്താ‍നും ആണുങ്ങളുണ്ടായത്.

പിന്നെ പണ്ടത്തെപ്പോലെ തറ്റുടുത്തും തുണിവച്ചും തടഞ്ഞു നിര്‍ത്തുമ്പോള്‍ ആര്‍ത്തവരക്തം താഴെവീണു അശുദ്ധമാകുമെന്ന പേടി വേണ്ട … വിസ്‌പ്പറും, കോട്ടക്കും, ആള്‍വേയ്സും പോലെ എന്തെല്ലാം സന്നാഹങ്ങളാ ഇന്ന്. ഇതൊന്നുമില്ലാതിരുന്ന പുരാ‍തന കാലത്ത് എഴുതി വച്ചിരുന്ന ചട്ടങ്ങളാണിതൊക്കെ. അന്നതിന് മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തിയുണ്ടായിരുന്നിരിക്കാം. ഇന്നതില്‍ കടിച്ചു തൂങ്ങുന്നത് വിവരമില്ലായ്മയാണ്. എന്നു വച്ച് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാതിരിക്കുന്നതുപോലെ ആ സമയത്ത് വേണമെങ്കില്‍ സ്ത്രീകള്‍ക്കു പോകാതിരിക്കുകയുമാവാം.

ഇപ്പോള്‍ കാലം മാറി, കഥ മാറി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടാന്‍ പണ്ടൊരു കവിയുണ്ടായിരുന്നു നമുക്ക്… ഇന്നു പെണ്ണുങ്ങള്‍ക്ക് അയ്യപ്പനെ കാണണമെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സ് പണ്ടത്തേക്കളും ഇടുങ്ങിയതാണെന്നു വരുന്നത് എത്ര ലജ്ജാകരം.

ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കുകയില്ല … എല്ലാ പെണ്ണുങ്ങളും കെട്ടും നിറച്ച് ശബരിമലയിലേക്ക് ഒരു മാര്‍ച്ച് നടത്തുകയാണ് വേണ്ടത്. ദൈവകോപം എന്നു പറഞ്ഞ് ആണുങ്ങളും, പെണ്ണുങ്ങള്‍ തന്നെയും പേടിപ്പിക്കാന്‍ നോക്കും. അതില്‍ പതറേണ്ടതില്ല. ധൈര്യമുള്ള സ്ത്രീകള്‍ ധാരാളം ഉണ്ട്. പദം പദം ഉറച്ചു നാം ….. മുന്നോട്ടു പോവുക

വിപ്ലവകരമായ മറ്റൊരു ക്ഷേത്രപ്രവേശനത്തിന് കേരളം സാക്ഷിയാകട്ടെ …

Advertisements

3 പ്രതികരണങ്ങള്‍ to “ശബരിമലയും പെണ്ണുങ്ങളും”

 1. പ്രിയ ഉണ്ണികൃഷ്ണന്‍ Says:

  ശബരിമലേലെ അയ്യപ്പന്‍ തന്നെയാണല്ലോ മറ്റു അമ്പലങ്ങളിലും ഇരിക്കുന്നത്.അവിടെ കേറാമെങ്കില്‍ പിന്നെ ഇവിടെ എന്തിന് ആവശ്യമില്ലാത്ത വിലക്ക്?

  ഹൊ, ശരണം വിളിച്ചൊന്ന്‌ അവിടെ പോയിട്ട് തന്നെ കാര്യം.

 2. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  പ്രിയ – നന്ദി. വായനക്കും, അഭിപ്രായത്തിനും.

 3. Manoj VM Says:

  ഭൂമി ഉരുണ്ടതാണെന്നും സൂര്യനെ ചുറ്റുന്നു എന്നും പറഞ്ഞവരെ കൊന്ന് കളഞ്ഞ പാരമ്പര്യമുള്ളവര്‍, ഇന്ന്‍ ഗര്‍ഭനിരോധനത്തെയും, ക്ലോണിങ്ങിനെയും എതിര്‍ക്കുന്നവര്‍ മറുവശത്ത് ആളുകളെ വിശുദ്ധരും, ദൈവ സാന്നിദ്ധ്യത്തിന്റെ തെളിവുകള്‍ നിരത്തിയും വിശ്വാസികളെ വഞ്ചിക്കുന്നു.
  ഹിന്ദു മതമേധാവികള്‍ കല്ലിനെ പാലു കുടിപ്പിച്ചും, കവടി നിരത്തിയും, പ്രശ്നം വെച്ചും പറ്റിക്കുന്നു.. മുല്ലാക്കമാര്‍ ഓതി ഓതിയും പറ്റിക്കുന്നു..
  ചുരുക്കത്തില്‍ മതങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ അധ:പതിച്ചിരിക്കുന്നു എന്ന് പറയാം അല്ലേ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: