16 മിനിറ്റില്‍ പുറത്തു വരേണ്ടിയിരുന്ന സത്യം

അഭയ കേസ്സ് പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള സഭയുടെ എല്ലാ വാദങ്ങളും പൊള്ളയെന്നു കാണിക്കുന്ന ഒരു പരാമര്‍ശം ബഹുമാനപ്പെട്ട കോടതി തന്നെ നടത്തിയത് എല്ലാവരും ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞതാണെങ്കിലും മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഒന്നു കൂടി താഴെ കൊടുക്കുന്നു.

http://www.mathrubhumi.com/php/newsFrm.php?news_id=1267429&n_type=NE&category_id=3&Farc=

സഭ സഹകരിച്ചാല്‍ 16 മിനുട്ടില്‍ സത്യം പുറത്തുവരും

കൊച്ചി: ”സിബിഐയും സഭയും ഒന്നിച്ചുനീങ്ങിയാല്‍ അഭയ കേസിലെ സത്യം പുറത്തുവരും. 16 കൊല്ലം കൊണ്ട്‌ സാധിക്കാതിരുന്നത്‌ 16 മിനുട്ടുകൊണ്ട്‌ സാധിക്കും” – ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ 16 വര്‍ഷം കഴിഞ്ഞു. ക്‌നാനായ കത്തോലിക്ക സഭാംഗമായിരുന്നു സിസ്റ്റര്‍ അഭയ. സംന്യാസിനിയോ സാധാരണക്കാരനോ വൈദികനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസുമായി ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ‘സത്യമേവ ജയതേ’ (സത്യം മാത്രമേ ജയിക്കൂ) എന്ന ആപ്‌തവാക്യം പൊള്ളയായ സ്വപ്‌നം മാത്രമാവും. ന്യായാധിപനെന്ന നിലയില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെല്ലാം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഭരണഘടനയനുസരിച്ച്‌ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ബസന്ത്‌ തുടര്‍ന്നു പറഞ്ഞു. സത്യം തുറന്നുപറയാന്‍ ബാധ്യതപ്പെട്ടവര്‍ മൗനംപാലിച്ചാല്‍ അവര്‍ക്കു കിട്ടുന്നത്‌ കൂരിരുട്ടിന്റെയും പൊള്ളുന്ന ചൂടിന്റെയും ഇടങ്ങളാണ്‌. സത്യം പുറത്തുകൊണ്ടുവരാന്‍ സഭയുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര സഹകരണം കാണുന്നില്ലെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ സുപ്രധാന പരാമര്‍ശം. കോണ്‍വെന്റ്‌അധികൃതരുടെ ഭാഗത്തുനിന്ന്‌ തുടക്കത്തിലെങ്കിലും നീതിക്കുവേണ്ടിയുള്ള നീക്കം നടന്നു. സിസ്റ്റര്‍ അഭയയ്‌ക്ക്‌ യഥാവിധിയുള്ള സംസ്‌കാരച്ചടങ്ങാണ്‌ ലഭിച്ചത്‌. അവരുടേത്‌ ആത്മഹത്യയാണെന്ന്‌ അന്ന്‌ കോണ്‍വെന്റ്‌ അധികൃതര്‍ കരുതിയിരുന്നില്ല എന്ന്‌ ഇതില്‍ നിന്നു വ്യക്തമാണ്‌. എന്നാല്‍ അതിനുശേഷം സത്യം കണ്ടെത്താന്‍ എന്തു ശ്രമമാണ്‌ സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന്‌ കോടതി ആരായുന്നു. കേസന്വേഷണത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാന്‍ സിബിഐക്ക്‌ സാധിക്കണം. ആത്മീയാധികൃതരില്‍നിന്ന്‌ സഹകരണം ഉണ്ടാവുകയും വേണം – കോടതി പറഞ്ഞു.

——————–

സി.ബി.ഐ മാത്രമല്ല കോടതിയും പറയുന്നത് തെറ്റാണെന്നു അണികളെ വിശ്വസിപ്പിക്കുവാന്‍ എന്തെല്ലാം കുതന്ത്രങ്ങളുമായായിരിക്കും പ്രതികളെ സംരക്ഷിക്കുവാന്‍ അശ്രാന്തപരിശ്രമങ്ങള്‍ നടത്തുന്നവര്‍ ഇനി വരിക? കാത്തിരുന്നു കാണുക തന്നെ അല്ലേ? അത്യന്തം വികലവും, പരിഹാസ്യവുമായ നിലപാടുകള്‍ എടുക്കുക മൂലം സഭയുടെ പ്രതിഛായ വിശ്വാസിക്കള്‍ക്കിടയില്‍ അനുദിനം തകരുന്നതില്‍ ഇവര്‍ക്കു പ്രയാസമില്ലായിരിക്കുമെന്നു കരുതാം. എന്തു വില കൊടുത്തും പ്രതികളെ രക്ഷിക്കുക എന്നതാണല്ലോ ലക്ഷ്യം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: