ലാവ്‌ലിന്‍ – അഭയ പുതിയ വഴിത്തിരിവുകള്‍

1. ലാവ്‌ലിന്‍ കേസ്

ലാവ്‌ലിന്‍ കേസില്‍ മുന്‍ മന്ത്രി കാര്‍ത്തികേയനെതിരെ അന്വേഷണം വേണമെന്ന കോടതിയുടെ വിധി വന്നതോടെ അന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നു തന്നെ വേണം അനുമാനിക്കാന്‍. കരാര്‍ തുടങ്ങി വച്ച കാര്‍ത്തികേയനെ മാറ്റിനിറുത്തി പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നു എന്ന വാദത്തിന് ഇതോടെ അടിത്തറയില്ലാതാകും.

ഇതായിരുന്നു ആദ്യം മുതല്‍ വേണ്ടിയിരുന്നത്. വൈകിയാണെങ്കിലും നടത്താന്‍ പോകുന്ന ഈ അന്വേഷണം സത്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് സഹായകമാകും. ഒപ്പം “ഞങ്ങള്‍ക്കിതില്‍ പങ്കൊന്നുമില്ലേ“ എന്ന മട്ടില്‍ ഒന്നുമറിയാത്തവരെപ്പോലെ മാറി നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്തി വന്നിരുന്ന കോണ്‍ഗ്രസ്സിനിത് ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയുമാകും.

2. അഭയ കേസ്

അതേപോലെ തന്നെ അഭയ കേസിനെ സുപ്രധാന വഴിത്തിരിവിലെത്തിച്ച “നാര്‍ക്കോ അനാലിസിസ്” ടേപ്പുകളില്‍പ്പോലും കൃത്രിമം നടന്നു എന്നത് ഈ രാജ്യത്ത് പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാക്കപ്പെട്ടവര്‍ക്ക് ഏതറ്റവും വരെ പോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിഗൂഢമായ ഈ കൃത്യവും വെളിച്ചത്തു കൊണ്ടു വരുവാനും അതിനു പിറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യാധമരെ കണ്ടു പിടിക്കുവാനും ഉത്തരവിട്ട കോടതിയുടെ പ്രവര്‍ത്തി ശ്ലാഘനീയം തന്നെ.

ഏറെത്താമസിയാതെ ഈ രണ്ടു കേസ്സുകളും തെളിയുമെന്നു തന്നെയുള്ള പ്രത്യാശക്ക് ഈ സംഭവങ്ങള്‍ വക നല്‍കുന്നു. എന്നിരുന്നാലും ഈ കേസ്സുകള്‍ വിജയിച്ചാല്‍ “ഐസ്ക്രീം പാര്‍ലര്‍ പീഢനം” പോലെ ശവപ്പെട്ടികളില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു പാടു കേസുകളുടെ പ്രേതങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഭരണ പ്രതിപക്ഷ വേദികളലങ്കരിച്ചു രസിക്കുന്ന കുറേയേറെ നേതാക്കളുടെ ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്.

സത്യമേവ ജയതേ – എന്ന് മാത്രമേ സാധാരണക്കാരായ നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനാകൂ.

കാര്‍ത്തികേയനെതിരെ അന്വേഷണം വേണം – കോടതി : മാതൃഭൂമിയില്‍ വന്ന വാര്‍ത്ത

അഭയ കേസ്: ഡോ.മലിനിക്ക് എതിരെ നടപടിക്ക് ഹര്‍ജി

Advertisements

7 പ്രതികരണങ്ങള്‍ to “ലാവ്‌ലിന്‍ – അഭയ പുതിയ വഴിത്തിരിവുകള്‍”

 1. കാസിം തങ്ങള്‍ Says:

  കാത്ത്രിരുന്ന് കാണാം.

 2. Manoj മനോജ് Says:

  "ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്"ഒരു പരിധി കഴിയുമ്പോള്‍ ജനങ്ങള്‍ ഇതെല്ലാം മറക്കും അത് വരെ ഈ നിയമ നടപടികള്‍ വലിഞ്ഞിഴഞ്ഞ് നീങ്ങും. ഒടുവില്‍ കേസുകള്‍ മാഞ്ഞുപോകുമ്പോള്‍ ശ്രദ്ധിക്കുവാന്‍ ആരും ഉണ്ടാകില്ല!!

 3. വീ കെ Says:

  ഈ കെസുകളൊന്നും തെളിയുമെന്നു തോന്നുന്നില്ല.വെറുതെ പ്രതീക്ഷകൾ വച്ചു പുലർത്താമെന്നു മത്രം.

 4. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  കാസിം, മനോജി, വീകെ – അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി. മറ്റുള്ള ഭരണ സംവിധാനങ്ങളെ അപേക്ഷിച്ച്, ജനാധിപത്യ സമ്പ്രദായം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. അതു കൊണ്ടു കൂടിയാണല്ലോ എല്ലാ കുതന്ത്രങ്ങളേയും അതിജീവിച്ച് ഈ കേസ്സുകളിപ്പോഴും നിലനില്‍ക്കുന്നത്.

 5. സാംജി... Says:

  എനിക്കും വലിയ പ്രതീക്ഷ ഒന്നുമില്ല ഈ കേസ് തെളിയും എന്നതിനെകുറിച്ച്.. അവസാനം രജ്യത്തിന്‌ നഷ്ടം ലവ് ലിന്‍ തരാനുണ്‌ട് എന്ന് പറയുന്ന കുറച്ചുകോടികളും , കേസ് നടത്തിയ വകയില്‍ ചിലവായ കുറച്ചു കോടികളും….

 6. khader patteppadam Says:

  മി.മോഹന്‍ , അകലങ്ങളിലിരുന്നു നാട്ടിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മതയോടെ താങ്കള്‍ നോക്കി കാണുന്നു. നല്ലത്‌

 7. msmohanan Says:

  ചേട്ടാ വായിക്കാൻ കഴിയുന്നില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: